ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ; ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് പി ജയരാജൻ
ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ച് സി പി എം നേതാവ് പി ജയരാജൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന ആമുഖത്തോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ് പർദ ധരിച്ചുകൊണ്ട് മുസ്ലീം വനിതകൾ ഭക്ഷണം വിളമ്പുന്നത്. ചിറ്റരിപറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ മാനവികതയുടെയും, മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു