വായനാദിനം വ്യത്യസ്തമാക്കി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
കാസര്‍കോട്: വായനാദിനം വ്യത്യസ്തമാക്കി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കൂളിന്റെ വിവിധ ബ്ലോക്കുകളില്‍ റീഡിങ് കോര്‍ണറുകള്‍ സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികള്‍ അവര്‍ വായിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് വായന മത്സരം,സംവാദം,കഥപറയല്‍ മത്സരം എന്നിവ നടത്തി.പൊതുപരിപാടിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ മാനേജര്‍ അബ്ദുല്‍ വഹാബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,ഹാഷിം,പ്രകാശ്,മന്‍സൂര്‍,ലത,രാജലക്ഷ്മി,രജനി എന്നിവര്‍ സംബന്ധിച്ചു.ഫാത്തിമ ദിയ സ്വാഗതവും അമീന നന്ദിയും പറഞ്ഞു.