കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ മൂന്നാം ക്ലാസുകാരിക്ക് നേരെ തെരുവുനായ ആക്രമണം
കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് കയ്യിലും കാലിലും നിരവധി പരിക്കുണ്ട്. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാന്‍വി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയില്‍വേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കള്‍ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.