മരങ്ങള്‍ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണം
കാസര്‍കോട് : മടിക്കൈ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണം. മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ദുരന്തനിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.