വായനാദിനം: മലയാള സാഹിത്യത്തില്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു
കാസര്‍കോട് : കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനത്തില്‍ ‘ മലയാള സാഹിത്യത്തില്‍ പ്രശ്നോത്തരി ‘ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ കെ.പി.പദ്മജം, എം.ചന്ദ്രശേഖരന് എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കെ.പ്രസീത, എ.പി.ദില്‍ന എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനവും ജില്ലാ ലേബര്‍ ഓഫീസിലെ കെ.ഗോപീകൃഷ്ണന്, എം.പ്രസീത എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പത്മനാഭന് കാടകം, സുനില്‍ എരിഞ്ഞിപ്പുഴ, കെ.മുകുന്ദന്, കെ.ടി.ധനേഷ്, റിജേഷ് എന്നിവര്‍ നേതൃത്വം നല്കി.