വായനാ പക്ഷാചരണം: ശ്രദ്ധേയമായി പുസ്തക പ്രദര്‍ശനം
കാസര്‍കോട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പുസ്തക പ്രദര്‍ശനം ശ്രദ്ധേയമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ പി.നാരായണന് അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാന് കെ.പി.ജയരാജന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസുദനന്‍, പി.കെ.അനില്‍ കുമാര്‍, പി.ഐ.എ ലത്തീഫ്, വി.വി.സന്തോഷ് കുമാര്‍, കെ.ഷീബ, വി.വേണുഗോപാല്‍, സാദിഖ് ബാദ്ഷ, കെ.ടി.എന്‍. രാധാകൃഷ്ണന് സംബന്ധിച്ചു.