കുട്ടിത്തവും ലാളിത്യവും കൈമോശം വരാതെ കുട്ടികള്‍ അത്ഭുതങ്ങള്‍ തീര്‍ക്കണം; ശില്പി കാനായി കുഞ്ഞിരാമന്
കാസര്‍കോട് : പുലരിയുടേതുപോലെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ സൗന്ദര്യമാണ്് കുട്ടികള്‍ക്ക്. കുഞ്ഞു മനസ്സുകളിലെ കുട്ടിത്തവും ലാളിത്യവും കൈമോശം വരാതെ സൂക്ഷിച്ച് അത്ഭുതങ്ങള്‍ തീര്‍ക്കണമെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു. പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നന്മയുടെ വഴികാട്ടിത്തരും. പി.എന്‍ പണിക്കരുമായുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ധാരാളം പഠിച്ചതുകൊണ്ടോ കേവലമായ വായനകൊണ്ടോ മാത്രം അര്‍ത്ഥമില്ലെന്നും അവയില്‍ നിന്നും പാഠമുള്ക്കൊണ്ട്് വിശാലമായ ലോകത്തെ കാണാനാകണമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉള്‍പ്പടെ സമൂഹത്തെ മലീമസമാക്കുന്ന പുതിയ കാലത്തെ പ്രവണതകളെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു..ഭാഷയുടെ സൗന്ദര്യത്തെ മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രവും പുസ്തകങ്ങളും മറ്റും വായിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭവം ഒരിക്കലും ടെലിവിഷനിലൂടെയോ ഇന്റര്‍നെറ്റ് സങ്കേതങ്ങളിലൂടെയോ ലഭിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ എ.ഡി.എം കെ.നവീന്‍ ബാബു അധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന് പ്രേംരാജ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ വായനാദിന സന്ദേശം നല്കി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് കാസര്‍കോട് ജില്ലാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി.ഖദീജ, പൊതു വിദ്യാഭ്യാസം ഉപഡയറക്ടര്‍ ബി.സുരേന്ദ്രന്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, സാക്ഷരത മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ പി.എന്‍.ബാബു, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്‍.എ.അബൂബക്കര്‍ ഹെഡ്മാസ്റ്റര് പി.നാരായണന്, പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദ് അലി, പി.ടി.എ പ്രസിഡന്റ് എ.എല്‍.അസ്ലം, മാനേജര്‍ എം.അബ്ദുള്ള ഹാജി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ കരുണാകരന് ഇട്ടക്കാട്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സി.സുകുമാരന്‍ മാസ്റ്റര്‍, സാംസ്ക്കാരിക പ്രവര്ത്തകന് കെ.വി.രാഘവന് മാസ്റ്റര്‍, കാവുങ്കല്‍ നാരായണന് മാസ്റ്റര്‍, സ്കൂള്‍ ലീഡര്‍ ഷുജാഹ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന നന്ദിയും പറഞ്ഞു.