പാലക്കുന്ന് അംബിക സ്കൂളില്‍ വായന പക്ഷാചരണത്തിന് തുടക്കം
പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വായന പക്ഷാചരണത്തിന് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ വിശാലമായ ഹാളില്‍ പുതിയ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രശ്നോത്തരി മത്സരം, പ്രമുഖ സാഹിത്യകാരന്മാരുടെ രചനകള്‍ പരിചയപ്പെടുത്തല്‍, വായന മത്സരം, വായന കുറിപ്പ് മത്സരം എന്നിവ ഉണ്ടാകും. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ. ദിനേശന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്, ടി. വി. രജിത, സ്വപ്ന മനോജ്, പി. ദാമോദരന്‍, പി. സുരേഖ എന്നിവര്‍ പ്രസംഗിച്ചു.