കാസര്‍കോട് മെഡിക്കല്‍ കോളേജിനായി വിവിധ കേന്ദ്രങ്ങളില്‍ പിച്ചയെടുത്ത് വേറിട്ട സമരം
പാലക്കുന്ന് : പത്ത് വര്‍ഷം പിന്നിട്ടിട്ടും പണി തീരാത്ത മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തി യാക്കാനായി പ്രതീകാത്മക സമരവുമായി മൂവ്മെന്റ് ഫോര്‍ ബെറ്റര്‍ കാസര്‍കോട് (എം. ബി. കെ ) പ്രവര്‍ത്തകര്‍.
ജനങ്ങളില്‍ നിന്ന് ഒരു രൂപ വീതം പിച്ച ചോദിച്ചാണ് സമരം നടത്തിയത്.കാഞ്ഞങ്ങാട് നടന്ന പിച്ചയെടുക്കല്‍ സമരത്തില്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് ആദ്യപിച്ച ഐ ടി എഞ്ചിനിയര്‍ ഇരിയ സ്വദേശി രാജേഷില്‍ നിന്ന് സ്വീകരിച്ചു.അഹമ്മദ് കിര്‍മാണി , രാജന് വി.ബാലൂര്‍, ലമണേഷ് , പാലക്കുന്ന്,
രാജേഷ് ചിത്ര തുടങ്ങിയവര്‍ നേതൃത്വം നല്കി.കാസര്‍കോട് ടൗണില്‍ നടന്ന പിച്ച തെണ്ടല് സമരത്തിന് സലിം സന്ദേശം ചൗക്കി,ചന്ദ്രന് മേല്‍പറമ്പ്,ബഷീര്‍ അഹമ്മദ്, ടിഇ അന്‍വര്‍,അബ്ദുല്‍, മൊഗ്രാല്‍
ഫയാസ് നേതൃത്വം നല്കി. പാലക്കുന്ന് ടൗണില്‍ പിച്ച തെണ്ടല് സമരത്തിന് രാഘവന് ആയമ്പാറ, പാലക്കുന്നില്‍ കുട്ടി,സികെ കണ്ണന് പാലക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുരളി പള്ളം, അനില്‍ ഉദുമ, സുബൈര്‍ പെരിയ, അല്ലു അഹമ്മദ്, സുധി കൃഷ്ണന് കണ്ണംകുളം എന്നിവര്‍ നേതൃത്വം നല്കി.
ബേക്കലില്‍ നടത്തിയ പിച്ചതെണ്ടല്‍ സമരത്തിന് ഹക്കീം ബേക്കല്‍, കണ്ണന്, അന്‍സാരി ബേക്കല്‍, മൂസ എം എച്ച്, ഇബ്രാഹിം സൂപ്പി, സന്ദീപ് കടപ്പുറം, ഷരീഷ്, ഉമ്പു, അബ്ദുല്ല, സെയ്തു , അബ്ബാസ്, കെ.കെ മൂസ, ഖാദര്‍ മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.