ഹോസ്റ്റലില്‍ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെണ്‍കുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: 2 യുവാക്കള്‍ അറസ്റ്റില്‍
കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
കേസില്‍ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും പിന്നീട് ഇയാള്‍ ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു.
നഗരത്തിലെ ഹോസ്റ്റലില്‍ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കാണാതായതോടെയാണ് പീഡന വിവരം പുറത്തുവന്നത്. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളാണ് പീഡനത്തിന് ഇരയായത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.
അതേസമയം, കടയ്ക്കലില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പിടിയിലായി. ഇളമാട് കാരാളികോണം ആദില്‍ മൻസിലില്‍ അബ്ദുല്‍ അസീസാണ് (20) പിടിയിലായത്. കുമ്മിളില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രതി, സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. കടയ്ക്കല്‍ ബസ് സ്റ്റാൻഡില്‍ വച്ചും ബസ് യാത്രയിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കല്‍ ആനപ്പാറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.