ടൈൽ പണിക്കാരനിൽ നിന്നും രണ്ടായിരം രൂപ വാങ്ങിയ മനീഷ ഹോട്ടലിൽ മുറിയെടുക്കാൻ ആവശ്യപ്പെട്ടു, റൂമിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങൾ; യുവാവ് ആശുപത്രിയിൽ
കൊച്ചി: ടൈൽ പണിക്കാരനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ്, എം.കെ.കെ നഗർ പുതുമന വീട്ടിൽ മനീഷ(26), മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ ഹൗസ് നമ്പർ 6/1347 ൽ സുനിൽ(34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്തത്.
ടൈൽ പണിക്കാരനായ യുവാവ് ഫ്ളാറ്റിൽ ജോലിക്കിടെ മനീഷയെ പരിചയപ്പെടുകയും, മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങുകയും ചെയ്തു. തുടർന്ന് മനീഷ യുവാവിനോട് ഹോട്ടലിൽ മുറിയെടുക്കുവാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം യുവാവ് ജൂൺ പതിനഞ്ചിന് ഹോട്ടലിൽ മുറിയെടുത്തു.
സുഹൃത്തായ സുനിലിനൊപ്പം മനീഷ ഹോട്ടലിലെത്തി. ഉടൻ യുവതി മുറിയിൽ കയറി വാതിലടച്ചു. കുറച്ചുകഴിഞ്ഞപ്പോൾ സുനിൽ വാതിലിൽ തട്ടി. തന്റെ ഭാര്യയാണിതെന്നും പറഞ്ഞ് യുവാവിനെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പിടിച്ചുപറിക്കുകയുമായിരുന്നു. ബഹളം കേട്ട് മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്.
മർദനമേറ്റ യുവാവ് രാത്രി ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ സംഭവം ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞ് മനീഷ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവ് പൊലീസിൽ വിവരമറിയിച്ചത്.