മഞ്ചേശ്വരം:പാവൂര്‍ കിദമ്പാടിയില്‍ മരവ്യാപാരി ഇസ്മയിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കര്‍ണ്ണാടക സ്വദേശികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ജനുവരി 20 നാണ് തലപ്പാടി കെ.സി.റോഡ് സ്വദേശിയും മരവ്യാപാരിയുമായ ഇസ്മയിലിനെ മൂന്നംഗ ക്വട്ടേഷന്‍ സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ഇസ്മയിലിന്റെ ഭാര്യ ആയിഷ അയല്‍ക്കാരനും കാമുകനുമായ മുഹമ്മദ് ഹനീഫ
യുമൊത്ത് ആസൂത്രണം ചെയ്തതാണ് കൊലപാതകം. മുഹമ്മദ് ഹനീഫ ഏര്‍പ്പാടാക്കിയ 3 കൊലയാളികളാണ് ഇസ്മയിലിനെ കഴുത്ത്മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നത്.10,000 രൂപ പ്രതിഫലം നിശ്ചയിച്ചാണ് സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തത്.ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് ആയിഷ ഭര്‍തൃബന്ധുക്കളെ അറിയിച്ചത്.മയ്യത്ത് കുളിപ്പിക്കുന്നതിനിടയില്‍ ഇസ്മയിലിന്റെ ശരീരത്തില്‍ ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഇതേതുടര്‍ന്ന് മഞ്ചേശ്വരം പോലീസ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്ട്ടത്തിനയക്കുകയായിരുന്നു പോലീസ് സര്ജ്ജന് ഡോ.എസ്.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇസ്മയിലിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഇതോടെ ഭാര്യ ആയിഷയെയും അയല്‍വാസി മുഹമ്മദ് ഹനീഫയെയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ കൊലയ്ക്കുപിന്നില്‍ കര്‍ണ്ണാടക സ്വദേശികളായ മൂന്നംഗ സംഘമാണെന്ന് കേസന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.കൊലക്കേസിലെ പ്രതിയായ കര്‍ണ്ണാടക മഞ്ഞനാടിയിലെ അറഫാത്തിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് മറ്റ് രണ്ടുപേരുടെ പങ്കാളിത്തംകൂടി വ്യക്തമായത്. ഇവര്‍ കര്‍ണ്ണാടകയിലെ അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലാണ് ഇവര്‍ക്കായി അന്വേഷണ സംഘം വല വിരിച്ചിട്ടുണ്ട്.ഇസ്മായില്‍ കോലക്കേസില്‍ സൂത്രധാരന്മാരായ ഭാര്യ ആയിഷ, ഭാര്യാകാമുകന്‍ മുഹമ്മദ് ഹനീഫ,കൊല നടത്തിയ സംഘത്തിലെ അറഫാത്ത് ഇന്നിവര്‍ റിമാന്റിലാണുള്ളത്.അയല്‍വാസിയായ മുഹമ്മദ് ഹനീഫയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് ആയിഷ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് കൊല നടത്താനായി 10,000 രൂപ ഇവര്‍ കാമുകനെ ഏല്‍പ്പിച്ചിരുന്നു.ഭാര്യയും കാമുകനുമടക്കമുള്ള അഞ്ചംഗ സംഘമാണ് ഇസ്മെയില്‍ കൊലക്കേസിലെ പ്രധാന പ്രതികള്‍. കേസിലെ പ്രധാന പ്രതികളെ മഞ്ചേശ്വരം പോലീസ് സംഭവം
നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നു.