കാസര്‍കോട് ബളാലില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു
കാസര്‍കോട് : കാസര്‍കോട് ബളാലില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണനാണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ പൂടങ്കല്ലിലുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.