പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിംഗ് നടത്തി; 17 പരാതികള്‍ ലഭിച്ചു
കാസര്‍കോട്: പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിംഗ് നടത്തി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്മാന് റിട്ട. ജില്ലാ ജഡ്ജ് സതീശചന്ദ്ര ബാബുവിന്റെ നേതൃത്വത്തിലാണ് സിറ്റിംഗ് നടത്തിയത്. 17 പരാതികള്‍ ലഭിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന എന്നിവര്‍ പങ്കെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനും പരിശോധിക്കാനുമാണ് പോലീസ് കംപ്ലെയിന്റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.