പരുത്തിക്കാമുറി സ്കൂളിന് പുതിയ കെട്ടിടം
കാസര്‍കോട്: നീലേശ്വരം പരുത്തിക്കാമുറി ഗവണ്മെന്റ് എല്‍.പി സ്കൂളിന് പുതിയ കെട്ടിടമായി. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ 2020 – 21 ആസ്തി വികസന ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. നഗരസഭ എന്‍ജിനീയര്‍ വി.വി.ഉപേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.ഗൗരി, പി.സുഭാഷ്, കൗണ്‍സിലര്‍മാരായ കെ.മോഹനന്, പി.ഭാര്‍ഗവി, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന് അറിഞ്ചിറ, വിനു നിലാവ്, പി.ശ്രീജ, പി.പി.ലത, വി.വി.സതി, എം.ഭരതന്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ഗംഗാധരന്, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, എം.പത്മനാഭന്, എം.സത്യന് എന്നിവര്‍ സംസാരിച്ചു. നഗരസഭാ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി.രവീന്ദ്രന് സ്വാഗതവും ഹെഡ് മാസ്റ്റര്‍ ടി.വി..ജയരാജന് നന്ദിയും പറഞ്ഞു.