കുടുംബശ്രീ കന്നഡ മേഖലയിലെ കമ്മ്യൂണിറ്റി മെന്റര്‍മാരുടെ യോഗം ചേര്‍ന്നു
കാസര്‍കോട്: ജില്ലാ കുടുംബശ്രീ മിഷന് കന്നഡ മേഖലയിലെ കമ്മ്യൂണിറ്റി മെമ്പര്‍മാരുടെ യോഗം ചേര്‍ന്നു. കന്നഡ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് യോഗം ചേര്‍ന്നത്. പതിനഞ്ച് പഞ്ചായത്തുകളില്‍ നിന്നായി മുപ്പത് കമ്മ്യൂണിറ്റി മെന്റമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ 19 മുതല്‍ കന്നഡ മേഖലയിലെ പഞ്ചായത്തുകളില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ക്വിസ് മത്സരം, ബാലസഭ കുട്ടികള്‍ക്ക് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കന്നഡ സ്പെഷ്യല്‍ പ്രൊജക്റ്റ് കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുള്ള അവലോകന യോഗവും ആക്ഷന്‍ പ്ലാന്‍ അവതരണവും പരിപാടിയില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോ ഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്, എ.ഡി.എം.സി സി.എച്ച്.ഇഖ്്ബാല്‍, കുടുംബശ്രീ ജില്ലാമിഷന് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.