ലോക രക്തദാനദിനത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
പാലക്കുന്ന് : ലോക രക്തദാന ദിനാചാരണത്തിന്റെ ഭാഗമായി തിരുവക്കോളി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെയും തിരുവക്കോളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും ഉദുമ 12-ാം വാര്‍ഡ് എ ഡി എസ് ന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. തിരുവക്കോളി കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ വച്ചു നടന്ന പരിപാടി വാര്‍ഡ് അംഗം പുഷ്പാവതി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ. എം. രമേശന് ക്ലാസ്സെടുത്തു. ഉദുമ കുടുംബരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. റെജികുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് പ്രസന്നകുമാരി, അസീസ് തിരുവക്കോളി, അഹമ്മദ് തിരുവക്കോളി, സരോജിനി, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.