കാസര്‍കോടിന് ഇനി നല്ലകാലം..! കേടായ ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു; പ്രവര്‍ത്തനരഹിതമായിട്ട് 3 മാസത്തിലേറെ
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റ് നന്നാക്കാന്‍ തുടങ്ങി. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. മൂന്ന് മാസത്തില്‍ അധികമായി ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാണ്. കിടപ്പ് രോഗികളെയും മറ്റും ചുമന്നാണ് മുകള്‍ നിലകളിലേക്ക് എത്തിക്കുകയും ഇറക്കുകയും ചെയ്തിരുന്നത്. ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാകാന്‍ 15 ദിവസം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.