ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 16 ആക്കാന്‍ ആലോചന; കേന്ദ്രത്തോട് അഭിപ്രായം തേടി നിയമകമ്മിഷന്
ന്യൂഡല്‍ഹി: ലൈംഗികബന്ധത്തിന് അനുമതി നല്‍കാനുള്ള പ്രായപരിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മിഷന്. പ്രായപരിധി 18ല്‍നിന്ന് 16 ആക്കി കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. മധ്യപ്രദേശ്, കര്‍ണാടക ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരമാണ് നിയമ കമ്മിഷന്റെ ഇടപെടല്‍. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്, 2012(പോക്സോ) ഉള്‍പ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരുന്നതാകും നീക്കം. അനുമതിയുണ്ടെങ്കിലും 18 വയസിനു താഴെ പ്രായമുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ പോക്സോ നിയമപ്രകാരം കുറ്റകരമാണ്. 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് ലൈംഗികബന്ധത്തിന് അനുമതി നല്കാന് അധികാരമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്. 16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പരസ്പരം പ്രണയത്തിലായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിരവധി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതിനാല്‍ പ്രായപരിധി കുറയ്ക്കുന്ന കാര്യം ആലോചിക്കണമെന്നുമാണ് കോടതികള്‍ നിയമകമ്മിഷനോട് ആവശ്യപ്പെട്ടത്. സാമൂഹികയാഥാര്‍ത്ഥ്യം കൂടി പരിഗണിച്ച് പ്രായപരിധി പുനര്‍നിര്‍ണയിക്കാനുള്ള നിയമനടപടികളുണ്ടാവണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. പോക്സോ നിയമം പാര്‍ലമെന്റില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശം മധ്യപ്രദേശ് ഹൈക്കോടതിയും മുന്നോട്ടുവച്ചു. കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും സമാനമായ നിര്‍ദേശം വച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിയമകമ്മിഷന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തെഴുതിയത്. കഴിഞ്ഞ മേയ് 31നാണ് മന്ത്രാലയത്തിന് കത്തു ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ മന്ത്രാലയം ഉടന്‍ തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിക്കുമെന്നാണ് വിവരം.