ഉദയമംഗലം ക്ഷേത്രത്തില്‍ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണുയാഗം
നവംബര്‍ 8 മുതല്‍ 11 വരെ നടത്തും
കാസര്‍കോട് : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണുയാഗം നവംബര്‍ 8 മുതല്‍ 11 വരെ നടത്താന്‍ ക്ഷേത്രത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ഉച്ചില്ലത്ത് കെ. യു. പദ്മനാഭ തന്ത്രി ഉദ്ഘാടനം ചെയ്തു. കെ. വിശാലക്ഷന്‍ അധ്യക്ഷനായി.ക്ഷേത്ര പ്രസിഡന്റ് ബാലകൃഷ്ണന്, പി. രാമചന്ദ്രന്, പി. പി. കൃഷ്ണന്, വി. കുഞ്ഞിരാമന്, കെ. വി. കുഞ്ഞിക്കോരന്, ഉദയമംഗലം സുകുമാരന്‍, പ്രഭാകരന് തെക്കേക്കര, അഡ്വ. പി. ശേഖരന്, പി. വി. ഗോപാലന്, യാശോദ, പുഷ്പ ശ്രീധരന്, വിജയരാജ് കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു.