കാസർകോട്: മദ്യക്കടത്തിനിടെ എക്സൈസ് സംഘത്തെ കണ്ടു ബൈക്കിൽ കുതിക്കുമ്പോൾ ആശുപത്രി മതിലിലിടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവ് മംഗളൂരു ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു.ബെദ്രഡുക്ക സ്വദേശി നവീനാണ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ മരിച്ചത്.മഞ്ചേശ്വരം പോലീസ്സ്റ്റേഷൻ അതിർത്തിയിലെ ചേവാറിൽ ഫെബ്രു.ഒമ്പതിനാണ് യുവാവ് എക്സൈസ് പിന്തുടരുന്നതിനിടെ അപകടത്തിൽപെട്ടത്.തലക്ക് സാരമായി പരിക്കേറ്റ നവീൻ ചികിത്സയോട് പ്രതികരിക്കാത്ത നിലയിലായിരുന്നു.ഇതിനിടയിലാണ് അന്ത്യമുണ്ടായത്.