കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍; ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് 27ാം ബാച്ച് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 27ാം ബാച്ച് കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ.പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ.പി.പ്രഭാകരന്, എ.കരുണാകരന്, പി.ദാമോദരന്‍, ഡോ.സുധാ അഴീക്കോടന്‍, എ.എം.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.