മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ജില്ലാതല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു;ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ജില്ലാതല ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ലോക വയോജന അതിക്രമങ്ങള്‍ വിരുദ്ധ ബോധവത്ക്കരണ ദിനമായ വ്യാഴാഴ്ച നടന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. വയോജന അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിജ്ഞയും കളക്ടര്‍ ചൊല്ലിക്കൊടുത്തു. കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ.വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആര്.വന്ദന സന്ദേശം നല്കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.സുരേന്ദ്രന് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയും എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസറുമായ എം.എ.മാത്യു വയോജന കൗണ്‍സില്‍ അംഗങ്ങളെ ആദരിച്ചു. ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങളായ പുത്തൂര്‍ കണ്ണന് മാസ്റ്റര്‍, പി.വി.കൃഷ്ണന് നായര്‍, എ.നാരായണന് മാസ്റ്റര്‍, ടി.കെ.ബാലകൃഷ്ണന്, ഇ.ലക്ഷ്മി, ബാലന് ഒളിയക്കല് എന്നിവരെയാണ് ആദരിച്ചത്. കാസര്‍കോട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ജില്ലാ പ്രബേഷന്‍ ഓഫീസര്‍ പി. ബിജു, കാസര്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി.മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് എ.ഉഷ, ഗവണ്മെന്റ് വൃദ്ധ മന്ദിരം സൂപ്രണ്ട് ബി.മോഹനന്, പുത്തൂര്‍ കണ്ണന് മാസ്റ്റര്‍, ടി.കെ.ബാലകൃഷ്ണന് സംസാരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ് സ്വാഗതവും എസ്.പി.സി ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ തമ്പാന് നന്ദിയും പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം ജില്ലാ ആശുപത്രി പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണനും കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് കാസര്‍കോട് ആര്.ഡി.ഒ അതുല്‍ എസ് നാഥും ഫ്ളാഗ് ഓഫ് ചെയ്തു. സായംപ്രഭ ഹോമുകള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ഉള്ള പരിപാടികള്‍ ജില്ലയിലെ വിവിധ സായംപ്രഭ ഹോമുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ലോകമുതിര്ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.