സന്നദ്ധ സംഘടനകള്‍ക്കും ക്ലബുകള്‍ക്കും ആദരവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
കാസര്‍കോട്: കൊടുംവേനലില്‍ കുടിവെള്ളമെത്തിച്ച സന്നദ്ധ സംഘടനകള്‍ക്കും ക്ലബുകള്‍ക്കും ആദരവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. അതിരൂക്ഷമായ വരള്‍ച്ച മൂലം ശുദ്ധജലക്ഷാമം നേരിട്ട കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒരു മാസത്തില്‍ കൂടുതലായി ശുദ്ധജലമെത്തിച്ച സന്നദ്ധ സംഘടനകളെ ആദരിച്ചു. ഇ.ചന്ദ്രശേഖരന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എം.ബല്‍രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ് സ്വാഗതവും, ആര്.എം.ഒ. ഡോ.ശ്രീജിത്ത് മോഹന്‍ നന്ദിയും പറഞ്ഞു.