പദ്രെ സ്ക്കൂളിലേക്കുള്ള യാത്ര ബുദ്ധിമുട്ട് പരിഹരിക്കും; റോഡ് നന്നാക്കാന്‍ പൊതുമരാമത്തിന് നിര്‍ദേശം നല്കി
കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ ഏന്മകജെ ഗ്രാമപഞ്ചായത്തിലെ സ്വര്‍ഗ്ഗ -വാണിനഗര്‍ റൂട്ടില്‍ ബസ് സര്‍വീസ് നടത്താത് മൂലം ഒറ്റപ്പെട്ടുപോയ പദ്രെ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ്. യാത്രാ ബുദ്ധിമുട്ട് കാരണം സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നതായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്. വന്ദന സ്ഥലം സന്ദര്‍ശിക്കുകയും വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ തകര്‍ന്നിരിക്കുന്ന റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുവാന്‍ പൊതുമരാമത്ത് (റോഡ്) വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
റോഡിന്റെ ഇരുവശങ്ങളില്‍ അപകടഭീക്ഷണിയായി ചരിഞ്ഞു നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര , ആര്.ടി.ഒ , ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ , പി.ഡബ്ല്യു.ഡി ഓഫീസര്‍, എന്മകജെ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി, സ്കൂള്‍ പി.ടി.എ അംഗങ്ങള്‍, രക്ഷാകര്ത്താക്കള് , ബദിയടുക്ക ജനമൈത്രി പോലീസ് തുടങ്ങിയ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സെക്രട്ടറിയുടെ കൂടെ സ്ഥലം സന്ദര്‍ശിച്ചു.