തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്.ഐ അറസ്റ്റിലായത്. അബുദാബിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് 80 കിലോ സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. ഈ മാസം നാലിന് അബുദാബിയില്‍നിന്ന് നാലരക്കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തെ ഡി.ആര്.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് സ്വര്‍ണക്കടത്ത് സംഘവുമായി രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും കൊച്ചി ഡി.ആര്.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.