സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു, പ്രമുഖ മോഡലുകൾക്കൊപ്പം റാംപിൽ ചുവടുവയ്ക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിൽ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതൽ ഇരുപത്തിൻപത് വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഫാഷൻ ഫെസ്റ്റ് നടക്കുന്നത്.
ഇന്ത്യൻ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും റാംപിൽ ചുവടുവയ്ക്കും. ഡ്രീം ഫാഷൻ ചാനലും ഗോൾഡൻ വാലിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്. ഇരുപത്തിയൊൻപതിന് വൈകിട്ട് മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോൺ പങ്കെടുക്കുക.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന സണ്ണി ലിയോൺ, ഫാഷൻ ഷോയിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും. ഇരുപത്തിയേഴിന് രാവിലെ പത്തരയ്ക്ക് ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക. ഇതിൽ രാഷ്ട്രീയ -സാമൂഹിക – സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.