ആദിവാസി യുവാവ് മരിച്ച നിലയിൽ, കണ്ടെത്തിയത് വയറിന്റെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിൽ
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ജനവാസ മേഖലയായ ഇവിടെ കാട്ടുപന്നി ആക്രമണം ശക്തമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്നലെ രാത്രി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മണികണ്ഠൻ വീടിന് പുറത്തേക്കിറങ്ങിയിരുന്നു. ഈ സമയത്താകാം വന്യജീവി ആക്രമിച്ചതെന്നാണ് കരുതുന്നത്. ശരീരത്തിൽ ആക്രമണത്തിന്റെ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. വയറിന്റെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.