പ്രണയത്തില്‍ നിന്ന് പിന്മാറി; പതിനേഴുകാരിക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനേഴുകാരിയക്ക് ക്രൂരമര്‍ദ്ദനം. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാണ് യുവതിയിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മുന്‍കാല സുഹൃത്തായ അയ്യപ്പന്, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. നിലത്തുവീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടുകയും നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയെ അടിസ്ഥാനമാക്കിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.