ഞാന്‍ എടുത്തതല്ല എന്റെ പോക്കറ്റില്‍ നിര്‍ബന്ധമായി വച്ചതാണ്… കുണ്ടറയില്‍ സബ് രജിസ്ട്രാറും ഓഫീസ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ കുണ്ടറയില്‍ സബ് രജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയിലായി. സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫീസ് അസിസ്റ്റന്റ ് കടവൂര്‍ കുരീപ്പുഴ സ്വദേശി സുരേഷ് കുമാര്‍, രജിസ്ട്രാര്‍ എന്‍ റീന എന്നിവരാണ് പിടിയിലായത്. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനോട് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഒരു പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് 1500 രൂപയാണ് ആവശ്യപ്പെട്ടത്. മൂന്ന് പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നത് 4500 രൂപ ചോദിച്ചു. അതില്‍ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. സുരേഷ് കുമാറിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. എന്നാല്‍ ‘ഞാന്‍ എടുത്തതല്ല എന്റെ പോക്കറ്റില്‍ നിര്‍ബന്ധമായി വച്ചതാണ്, ഞാന്‍ നിരപരാധിയാണ്’ എന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെട്ടത്.