കണ്ണൂരില്‍ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങള്‍ കൂടിയെന്ന് ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂര്‍, കുറുമാത്തൂര്‍, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങള്‍ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.
ജനങ്ങള്‍ക്ക് എബിസി കേന്ദ്രങ്ങളോട് എതിര്‍പ്പ് പാടില്ല. ഈ കേന്ദ്രങ്ങള്‍ കൊണ്ട് പ്രദേശവാസികള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. മാലിന്യം പൊതു ഇടങ്ങളില്‍ തള്ളിയാല്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയതായി പിപി ദിവ്യ പറഞ്ഞു.