യാത്രക്കാരിയെ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിട്ടു; ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി
കൊച്ചി:എറണാകുളം ആലുവയില്‍ യാത്രക്കാരിയെ രാത്രി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. എറണാകുളം ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോയെന്ന ബസിന്റെ കണ്ടക്ടര്‍ സജു തോമസിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. 20 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ആലുവ ജോയിന്റ് ആര് ടി ഒ യുടേതാണ് നടപടി