കൈക്കൂലിക്കേസ്:അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എസ്.സതീഷിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെയാണ് എസ് സതീഷിനെ വിജിലന്‍സ് പിടികൂടിയത്. എന്‍എച്ച് 66 ആറുവരിപ്പാത നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ കമ്പനിയുടെ കൈവശം നിന്നാണ് ഇയാള്‍ പണം കൈപ്പറ്റിയത്. ഓവര്‍ ലോഡുമായി വരുന്ന ലോറികള്‍ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് വാങ്ങിയത്. കരാറുകാരന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ നിന്ന് പണം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.