കൊച്ചിയില്‍ 57 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി അഷ്റഫ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 57 ലക്ഷം രൂപ വിലമതിക്കുന്ന 1069.57 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തത്. ബഹ്റൈനില്‍ നിന്നും കോഴിക്കോട് വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്-474 എന്ന വിമാനത്തില്‍ എത്തിയ പ്രതി ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഇയാള്‍ കോഴിക്കോട് സ്വദേശിയായ അഷ്റഫ് എന്നയാളാണെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.