സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിയില്‍ സ്വകാര്യ സ്കൂളിന്റെ മതില് തകര്‍ന്ന് കാറിന് മുകളില്‍ വീണു. യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിങ്ങാന്‍ കഴിഞ്ഞതിനാല്‍ പരിക്കേറ്റില്ല. കനത്ത മഴയില്‍ എറണാകുളം കളമശ്ശേരി ടി വി എസ് ജംഗ്ഷനില്‍ മരം വീണു.റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.ഫയര്‍ഫോഴ്സെത്തിയാണ് തടസം നീക്കിയത്. തെക്കന്‍ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് തുടരുന്നത്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.