തൊഴില്‍ തീരം മണ്ഡലതല യോഗം നടന്നു
കാസര്‍കോട്; തൊഴില്‍ തീരം തൊഴില്‍ പരിശീലനം പദ്ധതിയുടെ കാഞ്ഞങ്ങാട് മണ്ഡലംതല പ്രഥമയോഗം നടന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി നോളജ് ഇക്കോണമി മിഷന് ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് തൊഴില്‍ തീരം നടത്തുന്നത്. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ നടന്ന യോഗം ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി മേഖലയില്‍ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കുകയും 2026നകം വിവിധ ഘട്ടങ്ങളിലായി 18നും 40നും ഇടയില്‍ പ്രായമുള്ള അഭ്യസ്ത വിദ്യരായ ആളുകളെ കണ്ടെത്തി വൈജ്ഞാനിക മേഖലയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മണ്ഡലത്തിലെ മുഴുവന്‍ തീരദേശ മേഖലയിലും വൈജ്ഞാനിക തൊഴിലാന്വേഷകരായ മുഴുവന്‍ യുവതീ യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. പി.കെ.പ്രജിത്ത്, ഡയാന തങ്കച്ചന് എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ.എ.ശ്രീകാന്ത് സ്വാഗതവും സി.ക്രിപ്ന നന്ദിയും പറഞ്ഞു.