ബാലവേല വിരുദ്ധദിനം; പാലക്കുന്ന് അംബിക ലൈബ്രറിയില്‍ ബാലവേദി അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി
കാസര്‍കോട്: പാലക്കുന്ന് അംബിക വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ ബാലവേല വിരുദ്ധദിനം ആചരിച്ചു. വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി വൈസ് പ്രസിഡന്റ്ബിന്ദു കല്ലത്ത് അധ്യക്ഷയായി. മെന്റര്‍ ബി. എല്‍. വിപിന്‍ലാല്‍ , കോര്‍ഡിനേറ്റര്‍ പാലക്കുന്നില്‍ കുട്ടി,ലൈബ്രറേറിയന്‍ കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാലവേദി അംഗങ്ങള്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി.