ദിശ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
കാസര്‍കോട്: പൊയിനാച്ചി ടാഗോര്‍ പബ്ലിക്ക് ലൈബ്രറിയുടെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേതൃസമിതിയുടേയും സഹകരണത്തോടെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ‘ദിശ’ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം വിനോദ് കുമാര്‍ പെരുമ്പള വിഷയാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്റ് എ.കെ.ശശിധരന് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം രാജന് കെ പൊയിനാച്ചി, ഗോപിനാഥന് നായര്‍, രുഗ്മിണി, ജനാര്ദ്ദനന്, കെ.ചന്ദ്രവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.