കാസർകോട്: കാസർകോട് തീയെട്രിക്സ് സൊസൈറ്റിയുടെ ഇക്കൊല്ലത്തെ പ്രതിമാസപരിപാടിക്ക് ശനിയാഴ്ച തുടക്കമാകും.പുലിക്കുന്നിലെ സന്ധ്യാരാഗത്തിലാണ് പരിപാടി.രാത്രി ഏഴുമണിക്ക് പ്രശസ്ത നടൻ കരുവാക്കോട് ചന്ദ്രൻ ഏകപാത്രമായി സ്റ്റേജിൽ ബാവുൾ എന്ന നാടകം അവതരിപ്പിക്കും.
നിറങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമായ ഇന്ത്യന്‍ നാടോടി സംസ്കാരത്തിന്റെ വേറിട്ട സംഗീതമാണ് ബാവുള്‍. ജാതിമത വരമ്പുകള്‍ക്കപ്പുറം പ്രകൃതിയും മനുഷ്യനും ഒന്നായി ചേരുന്ന സ്നേഹ സംഗീതമാണത്.
പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നൊമ്പരവും പാടി നൂറ്റിപ്പതിനാറ് വയസുവരെ ജീവിച്ച ലാലന് ഫക്കീര്‍ എന്ന ബാബുള്‍ ഗായകന്റെ ജീവിതം അനശ്വരമാണ്. ആ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചെറിയൊരു ഏടാണ്, ഏകപാത്ര നാടകമായ ബാവുള്‍. അഭിനയ മികവ് കൊണ്ട് നിരവധി വേദികളെ ത്രസിപ്പിച്ച ചന്ദ്രന് കരുവാക്കോട് ഏക പാത്രമായി വേദിയിലെത്തുന്ന നാടകം, ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും.