നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കനാലിൽ വീണ് ഒരാൾ മരിച്ചു
മംഗളൂരു :ഉപ്പിനങ്ങാടിക്കടുത്ത അഡ്ഡഹോളെ ഷിറാദിയിൽ മംഗ്ളുറു-ബെംഗ്ളുറു ദേശീയ പാതയിലെ പാലത്തിൽ നിന്ന് കാർ കനാലിലേക്ക് വീണ് ഒരാൾ മരിച്ചു. ഹൊസുറിലെ എച് ഹരിപ്രസാദ് (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എ ഗോപിക്ക് (48) ഗുരുതരമായി പരുക്കേറ്റു. മംഗ്ളൂറിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയത് മൂലമോ അല്ലെങ്കിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയോ ചെയ്തത് കാരണം കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കനാലിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതുവഴി പോയ വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.