ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ കേസിൽ പ്രതിഷേധം ശക്തം, കൊച്ചിയിൽ കെയുഡബ്ല്യൂജെ മാർച്ച്
തിരുവനന്തപുരം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. കെയുഡബ്ല്യൂജെ കൊച്ചിയിലും ആർവൈഎഫും തിരുവനന്തപുരത്തും തെരുവിലിറങ്ങി പ്രതിഷേധിച്ചു. കേരളത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് വിനീത ആരോപിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗിനും സെക്രട്ടറിയേറ്റിൽ കയറുന്നതിനും വരെ നിയന്ത്രണങ്ങളേൽപ്പിക്കുകയാണെന്നും വിനീത വിമര്‍ശിച്ചു.