കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
കോഴിക്കോട്: കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിച്ച് രണ്ട് മരണം. കൂടരഞ്ഞി – മുക്കം റോഡില്‍ താഴെ കൂടരഞ്ഞിയില്‍ വെച്ചായിരുന്നു അപകടം. പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യന്‍, തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.