എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്ത്തിക്ഷേത്രത്തില് പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം 18 മുതല്‍ 20 വരെ നടക്കും
കാസര്‍കോട്: എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം 18 മുതല്‍ 20 വരെ നടക്കും. അരവത്ത് കെ.യു.പദ്മനാഭ തന്ത്രി കാര്‍മികത്വം വഹിക്കും.18ന് രാവിലെ 10.15ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര എരോല്‍ വടക്കേവീട് അടുക്കാടുക്കം തറവാട്ടില്‍ നിന്ന് പുറപ്പെടും. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് കലവറ ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. 10.30ന് മാക്കരംകോട്ട് ധര്‍മ ധര്‍മശാസ്താ ക്ഷേത്ര സമിതിയുടെ ഭജന.12ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 3ന് ക്ഷേത്ര സമിതിയുടെയും 4ന് എരോല്‍ക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര സമിതിയുടെയും ഭജന.6ന് ആചാര്യ വരവേല്‍പ്പ്. തുടര്‍ന്ന് ക്ഷേത്ര പള്ളിയറയും യുഎഇ കമ്മിറ്റി നിര്‍മിച്ച മുന്‍ഭാഗം പടിപ്പുരയുടെയും സമര്‍പ്പണം. 7ന് സാമൂഹ പ്രാര്‍ഥനയ് ക്ക് ശേഷം വിവിധ താന്ത്രിക ചടങ്ങുകള്‍. 7.30ന് സാംസ്കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്മാന് പി. ഭാസ്കരന് നായരുടെ അധ്യക്ഷതയില്‍ സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തും. 8.30ന് വിവിധ വനിത സംഘങ്ങളുടെ കൈകൊട്ടിക്കളി.10ന് നാട്ടരങ്ങ് നാടന്‍പാട്ട്. 19ന് രാവിലെ 6 മുതല്‍ വിവിധ താന്ത്രിക ചടങ്ങുകള്‍. 10ന് നാലാംവാതുക്കല് വിഷ്ണുമൂര്‍ത്തി സംഘത്തിന്റെ ഭജന. 11.30ന്പൂക്കുന്നത്ത് സ്വരരാഗത്തിന്റെ ഭക്തിഗാനാര്‍ച്ചന. 3ന് തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര സമിതിയുടെ ഭജന. വൈകുന്നേരം 6 മുതല്‍ വിവിധ താന്ത്രിക ചടങ്ങുകള്‍. 7ന് ആധ്യാത്മിക സദസ്സും ആദരിക്കല്‍ ചടങ്ങും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളുടെ പ്രഭാഷണം. 8ന് ക്ഷേത്ര മാതൃസമിതിയുടെയും വിവിധ മാതൃസമിതികളുടെയും തിരുവാതിരക്കളി.9ന് ശീതങ്കന്‍ തുള്ളല്‍. 10.30ന് കുട്ടികളുടെ ഡാന്‍സ് നൈറ്റ്.
20ന് പുലര്‍ച്ചെ 2.30 മുതല്‍ വിവിധ താന്ത്രിക ചടങ്ങുകള്‍. 3.49നും 4.32നും മധ്യേ ദേവപ്രതിഷ്ഠയും വിവിധ അഭിഷേകങ്ങളും പൂജകളും. തുടര്‍ന്ന് നിത്യനിദാനം നിശ്ചയ്ക്കല്. 7ന് മുല്ലച്ചേരി സാവിത്രി ബാലകൃഷ്ണന്റെ ഹരിനാമ കീര്‍ത്തനാലാപനം.9.30ന് ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമാര്‍ച്ചന.11ന് ഏഴാംമൈല്‍ നാദബ്രഹ്മം ഓര്‍ക്കസ്ട്രയുടെ ഭക്തി ഗാനാമൃതം.മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
ദേവപ്രശ്നചിന്തയില്‍ ക്ഷേത്ര പള്ളിയറ പുതുക്കി പണിയണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വിവിധ ദേവസ്ഥാനങ്ങളുടെയും സംഘടനകളുടെയും വിശ്വാസികളുടെയും സഹകരണത്തോടെ
90 ലക്ഷത്തോളം രൂപ ചെലവിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 1985ലും 2007ലും ഇവിടെ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവങ്ങള് നടന്നിരുന്നു.