മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു
കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കായി ലാപ്ടോപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. വിവിധ ഡിഗ്രി കോഴ്സുകളില്‍ പഠിക്കുന്ന 11 കുട്ടികള്‍ക്കാണ് ലാപ്ടോപ്പ് നല്‍കിയത്. 47 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചറും നല്കി. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. വൈസ് പ്രസിസണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാഭവന്‍ രാജു, പഞ്ചായത്തംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജന് കെ പൊയിനാച്ചി, ധന്യദാസ്, കെ.കൃഷ്ണന്, അസിസ്റ്റന്റ് സെക്രട്ടറി എം.കെ.പ്രദിഷ്, രമ്യശ്രീ എന്നിവര്‍ സംസാരിച്ചു.