പൊട്ടലില്ലാത്ത കാലിൽ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് വിദ്യാർഥിയുടെ കാലിൽ വൃണം;
കോട്ടയം ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം.
കോട്ടയം: പൊട്ടലില്ലാത്ത കാലിൽ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് വിദ്യാർഥിയുടെ കാലിൽ വൃണമായതായി പരാതി. കോട്ടയം ജില്ലാ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവഞ്ചൂർ സ്വദേശി കളപ്പുരക്കൽ അജിയുടെ മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ജോർജിൻ കെ അജിയുടെ കാലിലാണ് വലിയ വൃണം ഉണ്ടായത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.
കഴിഞ്ഞ മെയ് മാസം രണ്ടാം തിയതിയാണ് ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ വലതു കാലിന്റെ പൊത്തയിൽ നീരുണ്ടായിരുന്നു. ഇതോടെ X- Ray എടുക്കാൻ ഡോക്ടർ നിർദേശിച്ചു. പിന്നീട് പൊട്ടലുണ്ടെന്ന് പറഞ് മുട്ടിനു താഴേക്ക് പൂർണ്ണമായി പ്ലാസ്റ്റർ ഇടുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിക്ക് കാലിൽ കഠിനമായ വേദന അനുഭവപ്പെടുകയും കാലിൽ നിന്നും രക്തം വരുകയും ചെയ്തതോടെയാണ് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.