കാഞ്ഞങ്ങാട്: കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സഹായ പദ്ധതിയായ ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ഫെബ്രുവരി 18 ന് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്‍ ഡി എഒറ ജില്ലാ കമ്മറ്റിആഹ്വാനം ചെയ്തു. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം, അവസാനിപ്പിക്കുക, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുക , കാര്‍ഷിക കടങ്ങള്‍ ഒറ്റ തവണയായി എഴുതി തള്ളുക തൊഴിലാളികളുടെ മിനിമം കൂലി 21000 രൂപയായി നിശ്ചയിക്കുക തൊഴിലില്ലായ്മ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ച് കൊണ്ട് ഇടുപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗം കൂടിയാണ് 18 ന്റെ പ്രതിഷേധ മാര്‍ച്ച് .മഞ്ചേശ്വരം മണ്ഡലം (കുമ്പള പോസ്റ്റോഫീസ് ), കാസര്‍ഗോഡ് മണ്ഢലം (കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ്), ഉദുമ മണ്ഡലം (ഉദുമ പോസ്റ്റോഫീസ് ) കാഞ്ഞങ്ങാട് മണ്ഡലം (പരപ്പ പോസ്റ്റോഫീസ്),തൃക്കരിപ്പൂര്‍ മണ്ഡലം (തൃക്കരിപ്പൂര്‍ പോസ്റ്റോഫീസ് ) എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് രാവിലെ 10 മണിക്ക് ആരംഭിക്കും .യോഗത്തില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന സി പി ബാബു ,മൊയ്തീന് കുഞ്ഞി കളനാട് എ വി രാമകൃഷ്ണന് ,അഡ്വ. സി വി ദാമോദരന്‍ ,പി പി രാജു ,കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍ , എ കുഞ്ഞിരാമന് നായര്‍, ജോണ്‍ ഐമന്, രതീഷ് പുതിയ പുരയില്‍, എം കുഞ്ഞമ്പാടി , അസീസ് കടപ്പുറം ,സുരേഷ് പുതിയടുത്ത് ,എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.