നിയതം അപ്പാരല്‍ യൂണിറ്റിന് തുടക്കമായി
കാസര്‍കോട്; നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പാ ബന്ധിത സംരംഭക പദ്ധതി മുഖേന നടപ്പാക്കുന്ന ‘നിയതം’ അപ്പാരല്‍ യൂണിറ്റിന് തുടക്കമായി. നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ വി.കെ. മിലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, ഷംസുദ്ദീന് അറിഞ്ചിറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സി.ഡി എസ്. വൈസ് ചെയര്‍പേഴ്സണ്‍ എം. ശാന്ത, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജ്യോതിഷ്, സിറ്റി മിഷന് മാനേജര്‍ നിതിന്‍, സി.ഡി.എസ് അംഗം ജയ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുഭാഷ് സ്വാഗതം പറഞ്ഞു.