ട്രോളിങ് നിരോധന സമയത്ത് സ്പെഷ്യല്‍ സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തും
കാസര്‍കോട്; ട്രോളിംഗ് നിരോധനം നിലവില്‍ വരുന്ന സാഹര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ജില്ലയില്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ തലപ്പാടിയില്‍ വാഹനങ്ങളില്‍ പ്രത്യേക സംഘം മിന്നല്‍ പരിശോധന നടത്തും.
ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്വാഡിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന് നേതൃത്വം നല്‍കും. രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന ജില്ലാതല ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികളായ കാറ്റാടി കുമാരന്, ആര്.ഗംഗാധരന്, ബി.എം അഷറഫ്, ഫിഷറീസ് ജിവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.