ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍; ഇതരസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടു പോകണം
കാസര്‍കോട്; ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രോളിംഗ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറി നിന്നുകൊണ്ട് നിയമം പാലിക്കണം. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടു പോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്കുന്ന ബങ്കുകള്‍, ട്രോളിംഗ് കഴിയുന്നതുവരെ അടച്ചിടും.