അമൃത് സരോവര്‍ പദ്ധതി; നവീകരിക്കുന്ന മടിക്കൈ കറുവളപ്പ് പള്ളം സ്റ്റേറ്റ് മോണിറ്ററിങ് ടീം സന്ദര്‍ശിച്ചു
കാസര്‍കോട്; അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന മടിക്കൈ കറുവളപ്പ് പള്ളം സ്റ്റേറ്റ് മോണിറ്ററിങ് ടീം സന്ദര്‍ശിച്ചു. സ്റ്റേറ്റ് ക്വാളിറ്റി കണ്ട്രോളര് പ്രവര്‍ത്തികള്‍ വിലയിരുത്തി. വ്യാഴാഴ്ച ജില്ലാ മോണിറ്ററിങ് ടീം ഇവിടം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലും ജലാശയങ്ങള്‍ വികസിപ്പിക്കുക, പുനര്‍ജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്യത് സരോവര്‍ പദ്ധതി നടപ്പാക്കുന്നത്.